Bahadur: ബഹദൂറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 22 വയസ്

നടന്‍ ബഹദൂറിന്റെ(Bahadur) ഓര്‍മകള്‍ക്ക് ഇന്ന് 22വയസ്. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടനായിരുന്നു ബഹദൂര്‍. നിരവധി വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച ബഹദൂര്‍ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍(Malayalam cinema) നിറഞ്ഞുനിന്ന താരമാണ്.

ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പി.കെ.കുഞ്ഞാലു എന്ന ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. അനായാസവും ലളിതവുമായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലി. കോമഡി വേഷങ്ങളും ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളും ഒരുപോലെ മികച്ചതാക്കിയിരുന്നു അദ്ദേഹം. വേഷം ഏതായാലും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബഹദൂര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

നാടക നടനായി തുടങ്ങിയ ബഹദൂറിന് ആ അനുഭവങ്ങള്‍ സിനിമയില്‍ മുതല്‍ക്കൂട്ടായിരുന്നു. നടനെന്ന നിലയില്‍ നിരന്തരം സ്വയം നവീകരിച്ച ബഹദൂര്‍ അഭിനയത്തെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ബഹദൂര്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതും ഒരുതവണ മികച്ച ഹാസ്യനടനുമുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ലോകത്തോട് വിടവാങ്ങി 22 വര്‍ഷം കഴിഞ്ഞെങ്കിലും ബഹദൂരിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News