കൈക്കുഞ്ഞുമായി വിസ്മയ; ചിത്രം സമ്മാനിച്ച് ചിത്രകാരി അജില

കൈക്കുഞ്ഞുമായി വിസ്മയ നിൽക്കുന്ന ചിത്രം സമ്മാനിച്ച് കോഴിക്കോട് സ്വദേശിനിയായ ചിത്രകാരി അജില.  വിസ്മയുടെ സഹോദരൻ വിജിത്തിന്റെ  ആറുമാസം പ്രായമായ  കുഞ്ഞ് നീലുമായി നില്‍ക്കുന്നതാണ് ചിത്രം.

വി. വിക്രമിന്റെ ചിത്രമാണ് അജില, വിസ്മയ മാറോട് ചേർത്ത് വെച്ച് സങ്കൽപ്പിച്ച് ഡിജിറ്റൽ ആർട്ടിലൂടെ ചിത്രത്തിന് രൂപം നൽകിയത്. വിസ്മയ ജീവിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ സഹോദരൻ വിജിത്തിൻറെ മകനെ എങ്ങനെ കയ്യിൽ എടുക്കുമായിരുന്നൊ അങ്ങനെ സങ്കൽപിച്ചാണ്  ഡിജിറ്റൽ ആർട്ടിലൂടെ അജില ചിത്രത്തിന് രൂപം നൽകിയത്.

കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന വിസ്മയക്ക് ഒരു ചിത്രകാരിക്ക് നൽകാനാകുന്ന നല്ല  സമ്മാനം. ഇൻസ്റ്റാഗ്രാമിൽ വിജിത്തും അജിലയും സുഹൃത്തുക്കളാണ്. വിജിത്തിനോട് കുഞ്ഞിൻറെ ചിത്രം അയച്ചു കൊടുക്കാൻ വിജില ആവശ്യപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ  ചിത്രവും വിസ്മയുടെ ചിത്രവും കോർത്തിണക്കി വരച്ച് വിസ്മയയുടെ കുടുംബത്തിന് മൂന്ന് മാസം മുമ്പ് അയച്ചത്. സൗഹൃദത്തിൻറെ പേരിൽ മാത്രമായിരുന്നില്ല ഇങ്ങനെ ഒരു സൃഷ്ടി  കേരളം നെഞ്ചേറ്റിയ വിസ്മയക്കുള്ള  ആദരാഞ്ജലി കൂടിയായിരുന്നു എന്ന് അജില കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News