കുണ്ടറയിലെ പെട്രോൾ ബോംബേറ് നാടകം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കുണ്ടറ ഇ എം സി സി ബോംബേറ് നാടക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ഇ എം സി സി ഉടമ ഷിബു വര്‍ഗീസ് ഉള്‍പ്പെടെ നാലു പേര്‍ കേസില്‍ പ്രതികളാണ്.

നിയമസഭ തെരഞ്ഞെടുപ്പ് ദിവസം ഇടതുസ്ഥാനാര്‍ത്ഥി മേഴ്‌സികുട്ടിയമ്മ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ മുഖ്യ പ്രതി ഷിബു വര്‍ഗീസ് ആസൂത്രണം ചെയ്ത നാടകമായിരുന്നു അരങ്ങേറിയത് എന്നാണ് കുറ്റപത്രം. സോളാര്‍ സരിതയുടെ സഹായി വിനുകുമാറും കേസിലെ പ്രതിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞെഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിഅമ്മയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വോട്ടെടുപ്പു ദിവസം ഷിജു എം വർഗീസിന്റെ നേതൃത്വത്തിൽ സ്വന്തം കാറിന് പെട്രോൾ ബോംബെറിഞ്ഞെന്നാണ് കേസ്.

വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ, ഡിഎസ്ജെപി ഭാരവാഹികൾ, സ്ഥാനാർഥികൾ എന്നിവരെയടക്കം കൊല്ലം ആഡീഷണൽ പോലീസ് കമ്മീഷണർ ജോസി ചെറിയാന്റേയും ചാത്തന്നൂർ എസിപി പി ജി ഗോപകുമാറിന്റെയും നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

തീരദേശം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍  തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു ബോംബേറ് നാടകത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതികൾക്ക് കോൺഗ്രസ് ബിജെപി നേതാക്കളുമായും അടുത്തബന്ധം ഉണ്ടായിരുന്നത് സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here