മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് രണ്ട് പെണ്‍മക്കളെ തല്ക്കടിച്ച് കൊന്നു

മദ്യപാനം ചോദ്യം ചെയ്തതിന് തമിഴ്നാട്ടില്‍ പിതാവ് രണ്ട് പെണ്‍മക്കളെ തല്ക്കടിച്ച് കൊന്നു. കാഞ്ചീപുരം ജില്ലയിലെ മധുരപ്പാക്കത്താണ് ദാരുണമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവരാണ് മരിച്ചത്. പിതാവ് ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗോവിന്ദരാജ് മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാന്‍ കഴിയാതെ ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തിയത്. ഇത് ചോദ്യം ചെയ്ത രണ്ടുമക്കളെയും മരത്തടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി.

വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളെ അടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു

കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തില്‍ 20 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ക്രൂയിസര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

അനന്യ (14), ഹരീഷ് (13), ശില്‍പ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവര്‍ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News