
താരസമ്പന്നതകൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങളാലും ലോകമെമ്പാടുമുള്ള ചലച്ചിത്ര-ഫാഷന്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന പരിപാടിയാണ് കാന്‍ ഫിലിം ഫെസ്റ്റ്(Canne Film Fest). നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 75-ാമത് കാന്‍ ചലച്ചിത്രമേള ചൂടേറിയ ചര്‍ച്ചയാവുകയാണ്. അതിന് കാരണം കഴിഞ്ഞദിവസം നടന്ന അത്യന്തം നാടകീയമായ ഒരു സംഭവമാണ്.
ഇദ്രിസ് എല്‍ബയെ നായകനാക്കി ജോര്‍ജ് മില്ലര്‍(George Millar) സംവിധാനം ചെയ്ത ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ച സംഭവം. ഇദ്രിസ് എല്‍ബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവര്‍, നടി ടില്‍ഡ സ്വിന്റണ്‍, സംവിധായകന്‍ ജോര്‍ജ് മില്ലര്‍ എന്നിവര്‍ റെഡ് കാര്‍പ്പറ്റിലേക്ക് നടന്നടുക്കവേ അജ്ഞാതയായ ഒരു സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും റെഡ് കാര്‍പ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു.
യുക്രൈന്‍ പാതാകയിലെ നിറങ്ങള്‍ അവര്‍ ബോഡി പെയിന്റ് ചെയ്തിരുന്നു. ഞങ്ങളെ ബലാല്‍സംഗം ചെയ്യുന്നത് നിര്‍ത്തൂ എന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ റാഡിക്കല്‍ ഫെമിനിസ്റ്റ് ഗ്രൂപ്പായ സ്‌കം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരിയെ പുറത്തേക്ക് കൊണ്ടുപോവുന്നതും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ തടയുന്നതുമാണ് ദൃശ്യത്തിലുള്ളത്.
യുക്രൈനില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമായായിരുന്നു ഈ പ്രതിഷേധം. അതേസമയം ഈ പ്രശ്‌നം കാനിലെ സുരക്ഷാസംവിധാനങ്ങള്‍ എത്രമാത്രം കാര്യക്ഷമമാണ് എന്ന ചോദ്യവും ഉയര്‍ത്തിയിരിക്കുകയാണ്. കാനിലെ ലൂമിയര്‍ തിയേറ്ററിനകത്തേക്ക് കയറുന്നതിന് മുമ്പ് ഒന്നിലധികം സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാകേണ്ടതുണ്ട്. അകത്തും സുരക്ഷാ ജീവനക്കാരുണ്ട്. പിന്നെങ്ങനെ ഇവര്‍ അകത്തുപ്രവേശിച്ചു എന്നാണ് ഉയരുന്ന ചോദ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here