പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും.മംഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയാകും സര്‍വീസ്. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് തീരുമാനം.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതലാണ് നിയന്ത്രണങ്ങള്‍. നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ, ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍, പുനലൂര്‍-ഗുരുവായൂര്‍ എന്നീ ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പടെ റദ്ദാക്കിയതോടെ ദിവസവും ട്രെയിനിനെ ആശ്രയിക്കുന്നവരുടെ യാത്ര വഴിമുട്ടും. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News