English Premiere League: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ ആരെന്ന് നാളെയറിയാം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ ആരെന്ന് നാളെയറിയാം. 90 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തും 89 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാമതുമാണ്. നാളെ രാത്രി 8:30 ന് നടക്കുന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആസ്റ്റന്‍വില്ലയും ലിവര്‍പൂളിന് വോള്‍വ്‌സുമാണ് എതിരാളികള്‍.

കിരീടം മോഹിച്ച് സിറ്റിസണ്‍സും ചെമ്പടയും അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോള്‍ കാല്‍പന്ത് കളി പ്രേമികള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങിയതും സതാംപ്ടണെ ലിവര്‍പൂള്‍ തോല്‍പിച്ചതുമാണ് കിരീടപ്പോരാട്ടം ഇത്രയേറെ ആവേശകരമാക്കിയത്.

നാളെരാത്രി 8:30 ന് എത്തിഹാദിലും ആന്‍ഫീല്‍ഡിലുമായി നടക്കുന്ന ത്രില്ലര്‍ പോരാട്ടങ്ങള്‍ ഗ്ലാമര്‍ കിരീടത്തിന്റെ അവകാശിയെ നിര്‍ണയിക്കും. പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ആസ്റ്റന്‍ വില്ലയെ നേരിടുമ്പോള്‍ ലിവര്‍പൂളിന് എതിരാളി വോള്‍വര്‍ ഹാംപ്ടണ്‍വാണ്ടറേഴ്‌സാണ്. മികച്ച ഗോള്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ 22 ഗോളുകളുമായി ലിവര്‍പൂളിന്റെ മുഹമ്മദ് സലായാണ് മുന്നില്‍.

21 ഗോളുകളുമായി ടോട്ടനത്തിന്റെ ദക്ഷിണകൊറിയന്‍ താരം സണ്‍ ഹ്യുങ് മിന്‍ രണ്ടാമതുണ്ട്. ടോട്ടനത്തിന് അവസാന എതിരാളി നോര്‍വിച്ച് സിറ്റിയാണ്. പ്രീമിയര്‍ ലീഗിലെ പട്ടാഭിഷേകം സിറ്റിസണ്‍സിന്റെ എത്തിഹാദിലോ അതോ ചെമ്പടയുടെ ആന്‍ഫീല്‍ഡിലോ എന്നറിയാന്‍ ചെറിയ കാത്തിരിപ്പ് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News