Odiyan: ഒരു കോടി കാഴ്ചക്കാര്‍; കയ്യടി നേടി ഒടിയന്റെ ഹിന്ദി പതിപ്പ്

മലയാളത്തില്‍(Malayalam) ട്രോളുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രമാണ് ഒടിയന്‍(Odiyan). ഒടിയന്റെ ഹിന്ദി റീമേക്ക്(Hindi Remake) ഒരുങ്ങുന്നതും വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. ഇപ്പോള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ യൂട്യൂബില്‍(Youtube) റെക്കോര്‍ഡിട്ടിരിക്കുകയാണ് ഒടിയന്‍. ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിനാണ് യൂട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാര്‍ ഉണ്ടായിരിക്കുന്നത്. മലയാളം പതിപ്പിലെ നായകന്‍ മോഹനലാലിന് പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മൂന്നാഴ്ചക്കുള്ളില്‍ ഒരു കോടി പേരിലേക്കാണ് ചിത്രം എത്തിയിരിക്കുന്നത്. കമന്റ് ബോക്‌സ് നിറയെ മൊഴിമാറ്റ പതിപ്പിലെ മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിക്കുകയാണ്. 1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ എന്ന തലകെട്ടോടു കൂടിയാണ് ശ്രീകുമാര്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ആര്‍ആര്‍ആര്‍ ചിത്രം ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവിസാണ് ഒടിയന്‍ ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ആശംസകളോടൊപ്പം ഒടിയന്‍ ഹിന്ദി പതിപ്പിന്റെ ലിങ്കും സംവിധായകന്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഈ ഭൂമിയില്‍ അവശേഷിക്കുന്ന അവസാ ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രത്തിന്റെ കഥ. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News