Aishwarya Rai: കാന്‍സിന്റെ മനം കവര്‍ന്ന് റോമന്‍ ദേവതയായി ഐശ്വര്യ റായ് ബച്ചന്‍

സിനിമാ-ഫാഷന്‍ പ്രേമികളുടെ ഇഷ്ടവേദിയാണ് കാന്‍സ് ഫിലിം ഫെസ്റ്റ്(Cannes film fest). എല്ലാ വര്‍ഷവും കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാര്‍പെറ്റില്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഐശ്വര്യ റായ് ബച്ചനെയാണ്(Aishwarya Rai). ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റില്‍ റെഡ്കാര്‍പെറ്റില്‍ എത്തി ഐശ്വര്യ ഫാഷന്‍ പ്രേമികളെ വിസ്മയിപ്പിക്കാറുണ്ട്. 75-ാമത് കാനിലും ഐശ്വര്യ ആരാധക ഹൃദയങ്ങളെ നിരാശയാക്കിയില്ല.

ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സ്‌കള്‍പ്റ്റഡ് ഗൗണിലാണ് ഐശ്വര്യ റെഡ്കാര്‍പെറ്റില്‍ എത്തിയത്. ഡയമണ്ടിന്റെ ചെറിയ കമ്മലുകളും മോതിരങ്ങളും മാത്രമാണ് ഐശ്വര്യ അണിഞ്ഞത്. റോമന്‍കാരുടെ സൗന്ദര്യ ദേവതയായ വീനസിന്റെ ജനനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയതെന്ന് ഡിസൈനര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News