Fuel Price : ഇന്ധന നികുതി കുറച്ചു; രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

രാജ്യത്ത് ഇന്ധന വില കുറിച്ചു.  ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.

പെട്രോൾ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു.

ജനരോഷം ഉയർന്നതോടെയാണ് എക്സൈസ് തീരുവ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

ഉജ്ജ്വല യോജന പദ്ധതി വഴി നൽകുന്ന പാചക വാതക സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡിയും പ്രഖ്യാപിച്ചു. പണപ്പെരുപ്പവും വില കയറ്റവും അതിരൂക്ഷമായി തുടരുമ്പോൾ ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു. ഇതിനെതിരെയുള്ള വലിയ പ്രതിഷേധങ്ങളും രാജ്യത്ത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം.

പെട്രോളിന്റെ നികുതി 8 രൂപയും ഡീസലിന്റെ എക്സൈസ് നികുതി 6 രൂപയുമാണ് കുറച്ചത്. ഇതിലൂടെ പെട്രോളിന് 9.50 രൂപയും ഡീസൽ ലിറ്ററിന് 7 രൂപ വരെയും വിലക്കുറവ് ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കഴിഞ്ഞ 3 മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കേന്ദ്രം നികുതി കുറയ്ക്കുന്നത്.

പുതുക്കിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. പെട്രോൾ വില പല സംസ്ഥാനങ്ങളിലും 120 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് കുറച്ചെങ്കിലും ആശ്യാസമാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടൊപ്പം ഉജ്ജ്വല പദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നൽകുന്ന പാചക വാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

അതേ സമയം പാചക വാതക സിലിണ്ടറിന് പൊതുവേ നൽകിയിരുന്ന സബ്സിഡി പുന:സ്ഥാപിച്ചിട്ടില്ല. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News