Thrikkakkara : തൃക്കാക്കര മണ്ഡലത്തിൻ്റെ സമഗ്ര വികസനം ഉറപ്പു നൽകി എൽ ഡി എഫ് പ്രകടനപത്രിക

തൃക്കാക്കര മണ്ഡലത്തിൻ്റെ സമഗ്ര വികസനം ഉറപ്പു നൽകി എൽ ഡി എഫ് പ്രകടനപത്രിക.  കെ.റെയിലും, മെട്രോയും, വാട്ടർ മെട്രോയും  ഒന്നിക്കുന്ന ഒരു ട്രാവൽ ഹബ്ബായി തൃക്കാക്കരയെ മാറ്റുമെന്ന് എല്‍ഡിഎഫ്  വാഗ്ദാനം. തൃക്കാക്കര മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രകടനപത്രിക പുറത്തിറക്കി.

കേരളത്തിനൊപ്പം കുതിക്കാൻ തൃക്കാക്കരയും എന്ന പേരിലാണ് എൽ ഡി എഫ് പ്രകടനപത്രിക. കെ.റെയിലും, മെട്രോയും, വാട്ടർ മെട്രോയും  ഒന്നിക്കുന്ന ഒരു ട്രാവൽ ഹബ്ബായി തൃക്കാക്കരയെ മാറ്റുമെന്നാണ് വാഗ്ദാനം. വിനോദ – വാണിജ്യ കേന്ദ്രമായി തൃക്കാക്കരയെ മാറ്റാൻ ബ്ലിസ് സിറ്റി യാഥാർത്ഥ്യമാക്കും.

മുഴുവൻ കുടുംബങ്ങൾക്കും  കുടിവെള്ളം, മാലിന്യമുക്ത പ്രദേശമാക്കും, കാക്കനാട് ജില്ലാ ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി, എന്നിങ്ങനെ നിരവധി ഉറപ്പുകളാണ് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്. തൃക്കാക്കരയെ ലോകശ്രദ്ധയാകർഷിക്കുന്ന പ്രദേശമായി വളർത്തിയെടുക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം എല്‍ഡിഎഫ്  കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

പ്രാദേശിക കളിസ്ഥലങ്ങൾ നിർമ്മിക്കും.  വെള്ളക്കെട്ട് പരിഹരിക്കും, ഗാർഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവർക്ക് സൗജന്യ നിയമ സഹായ വേദി രൂപീകരിക്കാ  തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

തൃക്കാക്കരയുടെ വികസന മുരടിപ്പിന് കാരണം യു ഡി എഫാണെന്നും  ഇ പി ജയരാജൻ പറഞ്ഞു. മന്ത്രി പി രാജീവ് ഉൾപ്പടെയുള്ള  എല്‍ഡിഎഫ് നേതാക്കൾ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here