Salad: മുളപ്പിച്ച ചെറുപയര്‍ കൊണ്ടൊരു ഹെല്‍ത്തി സാലഡ്

ദിവസവും ഒരു നേരമെങ്കിലും സാലഡ്(Salad) കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ധാരാളം പോഷകങ്ങളും നാരുകളും നിറഞ്ഞതിനാല്‍ ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ് സാലഡ്.

സാലഡുകള്‍ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. വളരെ ആരോഗ്യകരമായ മുളപ്പിച്ച പയര്‍ സാലഡ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ചെറുപയര്‍- 100 ഗ്രാം
തക്കാളി- ഒന്ന്
ക്യാരറ്റ്- ഒന്ന്
പച്ചമുളക്- രണ്ട്
നാരങ്ങ- 1 എണ്ണം
മല്ലിയില, ഉപ്പ്- ആവശ്യത്തിന്
വെള്ളരി- 1 എണ്ണം

തയ്യാറാക്കുന്ന വിധം

തലേദിവസം രാവിലെ വെള്ളത്തില്‍ ഇട്ടുവച്ച ചെറുപയര്‍ രാത്രി വാര്‍ത്തു വെയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയര്‍ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയര്‍ ഇഡ്ഡലിത്തട്ടില്‍ വെച്ച് 10മിനിറ്റ് ആവി കയറ്റുക. ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയര്‍ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക. ഹെല്‍ത്തി സാലഡ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News