Fake Doctor : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആൾമാറാട്ടം നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. പൂന്തുറ സ്വദേശി നിഖിനെയാണ് ന മെഡിക്കല്‍ കേളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

രോഗിയുടെ സഹായത്തിനെത്തിയ നിഖില്‍ ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പച്ച ശേഷം സ്റ്റെതസ്‌കോപ്പും ധരിച്ച് രോഗികളെ പരിശോധനടത്തുകയായിരുന്നു.  ഇയാളുടെ പ്രവര്‍ത്തിയല്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ വ്യാജ ഡോക്ട്ര്‍ ആണെന്ന് മനസ്സിലായി. ഡ്യൂട്ടി ഡോക്ടറുടെ മെഴിയുടെ അടിസ്ഥാനത്തില്‍  കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പിടിയിലായ പ്രതിയെകുറിച്ച് കൂടുതല്‍ അന്വേഷണം  നടത്തിവരുന്നതാണ്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ഹരിലാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്സഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News