Viruman: നിര്‍മാണം സൂര്യയും ജ്യോതികയും; കാര്‍ത്തിയുടെ ‘വിരുമന്‍’ ആഗസ്റ്റ് 31ന്

കാര്‍ത്തിയെ(Karthi) നായകനാക്കി 2 D എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും(Surya) ജ്യോതികയും(Jyothika) നിര്‍മ്മിക്കുന്ന ‘ വിരുമന്‍ ‘ സിനിമ ആഗസ്റ്റ് 31 ന് റീലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വിരുമനി ‘ല്‍ സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി, അതിഥി ഷങ്കറാണ് പുതുമുഖ നായിക.

‘പരുത്തി വീരന്‍ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയില്‍ വേരോട്ടം നടത്തിയ കാര്‍ത്തിക്ക് ഗ്രാമീണ വേഷത്തില്‍ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പന്‍ ‘ . ഈ വന്‍ വിജയ ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമന്‍’.

രാജ്കിരണ്‍, പ്രകാശ് രാജ്, സൂരി എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമന്‍ ‘ ഗ്രാമീണ പശ്ചത്തലത്തിലുള്ള ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും. എസ്. കെ. ശെല്‍വകുമാര്‍ ഛായഗ്രഹണവും യുവന്‍ ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. വാര്‍ത്താ വിതരണം : സി.കെ. അജയ് കുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News