Sensex: വിപണിയില്‍ കുതിപ്പ് ; സെന്‍സെക്‌സ് 1534 പോയിന്റ് ഉയര്‍ന്നു

രണ്ടുദിവസത്തെ തളര്‍ച്ചയ്ക്കുശേഷം ഇന്ത്യന്‍ ഓഹരിവിപണി(Sensex) കുതിച്ചു. കരടികളുടെ പിടിയിലായിരുന്ന വിപണിയില്‍ കാളകള്‍ വീണ്ടും ഇറങ്ങിയപ്പോള്‍ ഓഹരിസൂചികകള്‍ മൂന്നുശതമാനത്തോളം മുന്നേറി. സെന്‍സെക്‌സ് 1534.16 പോയിന്റ് (2.91 ശതമാനം) നേട്ടത്തോടെ 54326.39ലും നിഫ്റ്റി 456.80 പോയിന്റ് (2.89 ശതമാനം) ഉയര്‍ന്ന് 16266.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളുടെ ശക്തമായ മുന്നേറ്റവും യുഎസ് വിപണിയില്‍നിന്നുള്ള അനുകൂല സൂചനകളുമാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തുപകര്‍ന്നത്. ചൈന പ്രധാന വായ്പനിരക്കുകള്‍ കുറച്ചതും കാരണമായി.

എല്ലാ പ്രധാന മേഖലാ സൂചികകളും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ റിയാല്‍റ്റി സൂചിക 4.22 ശതമാനം ഉയര്‍ന്നു. മെറ്റല്‍ 3.75, ഹെല്‍ത്ത്‌കെയര്‍ 3.04, ബാങ്ക് 2.91 ശതമാനംവീതം മുന്നേറി. ബിഎസ്ഇ ഓഹരികളില്‍ 8.10 ശതമാനം നേട്ടത്തോടെ ഡോ. റെഡ്ഡീസ് ലാബ് മുന്നിലെത്തി. റിലയന്‍സ് 5.77, നെസ്ലെ 4.74 , ടാറ്റാ സ്റ്റീല്‍ 4.22 ശതമാനംവീതവും ലാഭം നേടി. ആക്‌സിസ് ബാങ്ക് (3.55), സണ്‍ഫാര്‍മ (3.52), ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക് (3.47), എസ്ബിഐ (3.31), എച്ച്ഡിഎഫ്‌സി (3.13), മാരുതി സുസുകി ( 2.40) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ചില പ്രധാന ഓഹരികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News