Viral Video : ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ ഇതുതാന്‍ടാ നന്‍പന്‍സ് എന്ന് സോഷ്യല്‍മീഡിയയും

സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആരും മറന്നിട്ടുണ്ടാകില്ല. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ ഹെല്‍മറ്റ് പോലും വയ്ക്കാതെ യുവാക്കള്‍ നടത്തിയ അഭ്യാസത്തിന്റെ വീഡിയോയ്‌ക്കെതിരെ ഇപ്പോള്‍ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് പൊലീസ്.

ആ വീഡിയോ കേരള പൊലീസിന്റെ പേജിലും എത്തി. ഒപ്പം യുവാക്കള്‍ക്കെതിരെ കേസും. ട്രോളിലൂടെയാണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത കാര്യം വ്യക്തമാക്കിയത്. കുപ്പിയില്‍ നിന്നും ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് തന്നെ രണ്ടുപേരും കുടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ എന്ന തലക്കെട്ടാണ് പൊലീസ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് സോഷ്യല്‍ ഈ വീഡിയോയ്ക്ക് വരുന്നത്. ഇതുതാന്‍ടാ നന്‍പന്‍സ് എന്നും കൂട്ടുകാരായാല്‍ ഇങ്ങനെ വേണം എന്നും ഒക്കെ കമന്റുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News