P C George : പി സി ജോര്‍ജ് ഒളിവില്‍ ? ഫോണ്‍ സ്വിച്ച് ഓഫ്; പൊലീസ് തെരച്ചില്‍ തുടരുന്നു

മതവിദ്വേഷ പ്രസംഗക്കേസിൽ  പി സി ജോർജിൻ്റെ  മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ  അറസ്റ്റ്  ചെയ്യാനൊരുങ്ങി പോലീസ്. ജോർജിൻ്റെ  ഈരാറ്റുപേട്ടയിലെ വീട്ടിൽ  പോലീസ് പരിശോധന നടത്തി. തിരച്ചിലിൽ പിസി ജോർജിനെ കണ്ടെത്താൻ ആയില്ല.

ജോർജിൻറെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ. ജോർജിനായി തിരച്ചിൽ തുടരും എന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് പിസി ജോർജിൻ്റെ  ഈരാറ്റുപേട്ട വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയത്. വെണ്ണല പ്രസംഗം കേസിൽ ജോർജിൻ്റെ മുൻകൂർ   ജാമ്യ അപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.

പരിശോധന മൂന്നര മണിക്കൂർ നീണ്ടുനിന്നു. ജോർജിൻറെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് ജോർജ് വീട്ടിൽ നിന്ന് മുങ്ങിയിരുന്ന്.ജോർജിൻ്റെ ഫോൺ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്.

വീട്ടിൽ നിന്ന് ഒന്നും പിടിച്ചു എടുത്തിട്ടില്ലെന്നും പരിശോധന തുടരുമെന്നും എ.സി.പി. എജി രവിന്ദ്രനാഥ് അറിയിച്ചു. തിങ്കളാഴ്ച ഹൈക്കോടതിയിൽ  ജോർജ് അപ്പീൽ നൽകാൻ ഒരുങ്ങുവേയാണ് പോലീസ് നടപടി ശക്തമാക്കിയത്. തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗ കേസിൽ  ജാമ്യത്തിലാണ് പി സി ജോർജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News