കായംകുളത്ത് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാക്കനാട് ഊടത്തിൽ ജംഷനിന് സമീപം റോഡിലാണ് ഇന്നലെ രാത്രി 12മണിയോട് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഇയാൾ അയൽവാസികളുമായി വഴക്ക് ഉണ്ടായതായി നാട്ടുകാർ പറയുന്നു.

ശരീരത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുംശേഷമേ മരണകാരണം വ്യക്തമാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News