മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും. മൂന്നു പേർ കസ്റ്റഡിയിലെന്ന് പൊലീസ് . ഒളിവില്‍ പോയ പ്രധാനപ്രതി യഹിയക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ക്രൂര മർദ്ദനങ്ങൾക്ക് ഇരയായാണ് പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത് .
ജലീൽ ജിദ്ദയിൽ നിന്ന് സ്വർണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ . ഇതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയതെന്നും പൊലീസ് പറയുന്നു . കേസിലെ മുഖ്യപ്രതി യഹിയ ഉൾപ്പെടെയുള്ളവർ ഇനിയും പിടിയിലാകാനുണ്ട് . ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുകയായിരുന്നു.
പിടിയിലാകാനുള്ള പ്രതികൾക്ക് ഒളിവിൽ കഴിയാൻ വലിയ സഹായം ലഭിക്കുന്നതാണ് ഇയാളെയും കൂട്ട് പ്രതികളെയും പിടികൂടുന്നത് വൈകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. യഹിയ കേരളം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ട് കീഴടങ്ങാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി .
ജലീലിനെ ആശുപത്രിയിൽ എത്തിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ പെരിന്തൽമണ്ണ കീഴാറ്റൂരിൽ നിന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട് . ഈ ഭാഗത്തെ ഉൾപ്പെടെ CCTV ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം.
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരിൽ മൂന്നുപേർ മുമ്പും സ്വർണക്കടത്ത് കേസിൽ പ്രതികളായിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.