CM : യൂണിഫോം സർവീസിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം: മുഖ്യമന്ത്രി

യൂണിഫോം സർവീസിൽ സ്ത്രീ പ്രാധിനിധ്യം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ( CM Pinarayi vijayan ). പ്രഫഷണൽ കോഴ്സിലടക്കം റാങ്ക് നേടിയവർ സേനയിൽ ( Police force ) ചേരുന്നുണ്ട്. ഇത് സേനയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 446 വനിതാ പൊലീസ് കോൺസ്റ്റബിൾ മാരുടെ പാസിങ് ഔട്ട് പരേഡണ് തൃശൂരിൽ നടന്നത്. ഇത്തരത്തിലുള്ള പരേഡുകൾ സ്ത്രീ ശാക്തീകരണത്തിൻ്റെ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾ ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാറാണെന്ന് തെളിയിച്ചു. വിവിധ യൂണിഫോം സർവീസിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രഫഷണൽ കോഴ്സിലടക്കം റാങ്ക് നേടിയവർ സേനയിൽ ചേരുന്നുണ്ട്.

ഇത് സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയിൽ തെറ്റായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നുണ്ട്. ഇത് മാതൃകയാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 446 വനിതാ കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News