ബന്ധങ്ങളുടെ ഊരക്കുടുക്കുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുക എളുപ്പമല്ല. നമ്മെ ബന്ധനസ്ഥരാക്കുന്ന ചില ബന്ധങ്ങളും അതിലെ സത്യവുമാണ് ഷോര്‍ട്ട്ഫിലിം ‘മധുമതി'(Madhumathi shortfilm) പറയുന്നത്. സിനിമാറ്റോഗ്രഫി,(Cinematography) ഫാഷന്‍ ഫോട്ടോഗ്രാഫി(Fashion Photography) എന്നീ മേഖലകളില്‍ പ്രശസ്തനായ ആഘോഷ് വൈഷ്ണവം ആണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും ഛായാഗ്രഹണവും ചെയ്തിരിക്കുന്നത്. മധുമതി എന്ന ഹ്രസ്വ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നോവലിസ്റ്റ് സജില്‍ ശ്രീധര്‍ ആണ്.
പ്രമുഖ നിര്‍മ്മാതാവും, പ്രൊഡക്ഷന്‍ കണ്‍ട്രോളുമായ ബാദുഷ, ഡോ: അഞ്ജന രഞ്ജിത്, ജെമിനി ഉണ്ണിക്കൃഷ്ണന്‍, രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനരംഗത്ത് സുപരിചിതനായ മനോജ് ഗ്രീന്‍ വുഡ്സ് ആര്‍ട്ട്, ജോസി ആലപ്പുഴ പശ്ചാത്തലസംഗീതം, നിതിന്‍രാജ് ആലാപനം, അഞ്ജന ഉദയകുമാര്‍ ഗാനരചന എന്നിവയും ചെയ്തിരിക്കുന്നു. ‘മധുമതി’ ഷോര്‍ട്ട്ഫിലിം യൂട്യൂബ് ചാനല്‍ ഗരം മസാലയിലൂടെയാണ് റിലീസ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.