കലാസ്വാദകരുടെ മനം കവരുകയാണ് തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്ര പ്രദർശനം. കളർബീസ് എന്ന ചിത്രകാരൻമാരുടെ കൂട്ടായ്മയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഔദ്യോഗിക ജോലികളുടെ ഇടവേളകൾ ചിത്രകലക്കായി മാറ്റിവച്ച കലാകാരൻമാരുടെ കൂട്ടായ്മയാണ് “കളർബീസ്”. ഈ കൂട്ടായ്മയിലെ അംഗങ്ങൾ വരച്ച നൂറിലേറെ ചിത്രങ്ങളുടെ പ്രദർശനമാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.
ഔട്ട്സൈഡ് ദ വിൻ്റോ എന്നപേരിൽ നടക്കുന്ന ചിത്ര പ്രദർശനത്തിൽ അക്രിലിക്ക്, ജലച്ചായം തുടങ്ങിയ വിവിധ മാധ്യമങ്ങളിലുള്ള രചനകൾ പ്രദർശനത്തിൽ ഉണ്ട്. കൊച്ചിയിൽ ആർട്ട് ഫെസിലിറ്റേറ്ററായി ജോലി ചെയ്യുന്ന സീമ സി ആർ, തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ നിഷ അനു, ഐ ടി പ്രൊഫഷനൽമാരായ സുമ എസ് എം, നിതിൻ തുളസീധരൻ, അനില വി, മാധ്യമ പ്രവർത്തകനായ ദിപു കല്ലിയൂർ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
കളർബീസ് നടത്തി വരുന്ന പ്രതിമാസ ചിത്രകലാ ക്യാമ്പുകളിൽ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാണികൾക്ക് പുത്തൻ അനുഭവമാണ് കളർബീസ് ഒരുക്കിയിരിക്കുന്നത്. മെയ് 19 ന് ആരംഭിച്ച പ്രദർശനം ഇന്ന് അവസാനിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.