Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്

ലക്ഷദ്വീപ് നിവാസികളുടെ ദുരിതജീവിതത്തിന്‍റെ നേർക്കാഴ്ചകളാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വന്നത്. ദ്വീപില്‍ നിന്ന് പുറത്ത് പോകാനോ തിരിച്ചെത്താനോ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ദ്വീപ് നിവാസികള്‍.

പ്രഫുൽ ഖോഡ പട്ടേൽ ഭരണകൂടം നിസ്സംഗത തുടരുന്നതിൽ പ്രധിഷേധം ശക്തമാണ്.  2300 ലധികം യാത്രക്കാരുമായി 7 കപ്പലുകൾ യാത്ര നടത്തിയിരുന്ന ലക്ഷദ്വീപ്-കേരള സമുദ്ര പാതയിൽ നിലവിലുള്ളത് 400 പേരെ ഉൾക്കൊള്ളാവുന്ന 1 കപ്പൽ മാത്രമാണുള്ളത്.

കഴിഞ്ഞ ഒരു വർഷകാലമായി തുടരുന്ന ദുരിതത്തിന്റെ കാഴ്ചകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലക്ഷദ്വീപിലെ അമിനി ദ്വീപിൽ നിന്നുള്ള ദൃശ്യമാണിത്. കൊച്ചിയിലേക്കുള്ള എം.വി കോറൽ എന്ന കപ്പലിൽ യാത്രക്കാർ ഇരച്ചുകയറുന്ന വീഡിയോ. 450 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കപ്പലിൽ 1500ഓളം പേരാണ് കയറിക്കൂടിയത്.

മോശം കാലാവസ്ഥയിലും കപ്പലും യാത്രക്കാരും സുരക്ഷിതരായി കൊച്ചിയിൽ എത്തിയതിന്റെ ആശ്വാസത്തിനിടയിലും ലക്ഷദ്വീപുകാരടെ യാത്രാദുരിതത്തിന്റെ നേർക്കാഴ്ചയായി ഈ ദൃശ്യങ്ങൾ മാറുകയാണ്.

അറ്റകുറ്റപണികൾ തുടർച്ചയായി മുടങ്ങുന്നതും പ്രഫുൽ ഖോഡ പട്ടേൽ വന്നതിനു ശേഷം അറ്റകുറ്റപണികൾക്കായുള്ള ഫണ്ടുകൾ അനുവദിക്കാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കി മാറ്റിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ചികിത്സയ്ക്കും,വിദ്യാഭ്യാസത്തിനും തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ് ജനതയുടെ ഏക യാത്ര മാർഗമാണ് മാസങ്ങളായി പ്രതിസന്ധിയിൽ നീങ്ങുന്നത്. യാത്ര ക്ലേശം അതിരൂക്ഷമായി തുടരുമ്പോഴും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനാസ്ഥ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News