Pinarayi Vijayan: പൊലീസ് അക്കാദമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍(Police Academy) 446 വനിതാ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിനിടെയുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍(Facebook) പങ്കുവെച്ചിരിക്കുന്നത്.

യൂണിഫോം സര്‍വീസില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം: മുഖ്യമന്ത്രി

യൂണിഫോം സര്‍വീസില്‍ സ്ത്രീ പ്രാധിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( CM Pinarayi vijayan ). പ്രഫഷണല്‍ കോഴ്‌സിലടക്കം റാങ്ക് നേടിയവര്‍ സേനയില്‍ ( Police force ) ചേരുന്നുണ്ട്. ഇത് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 446 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിങ് ഔട്ട് പരേഡണ് തൃശൂരില്‍ നടന്നത്. ഇത്തരത്തിലുള്ള പരേഡുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന് തെളിയിച്ചു. വിവിധ യൂണിഫോം സര്‍വീസില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രഫഷണല്‍ കോഴ്‌സിലടക്കം റാങ്ക് നേടിയവര്‍ സേനയില്‍ ചേരുന്നുണ്ട്.
ഇത് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയില്‍ തെറ്റായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത് മാതൃകയാക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 446 വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here