മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

മുംബൈയിൽ ടൗട്ടെ ചുഴലിക്കാറ്റിൽ  ബാർജ്ജ് അപകടത്തിൽ മരിച്ച മലയാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ബന്ധുക്കൾ. കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്തു സ്വദേശി ആന്റണി എഡ്വിൻ കൊല്ലപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം  നൽകാതെ കപ്പൽ കമ്പനി കബളിപ്പിക്കുന്നതായാണ്  പരാതി.

കഴിഞ്ഞ വർഷം ടൗട്ടെ ചുഴലികാറ്റിൽ  അപകടത്തിൽപ്പെട്ട കാലപ്പഴക്കമുള്ള  പി-305 ബാർജിലെ  ജീവനക്കാരനായിരുന്നു മെക്കാനിക്കൽ എഞ്ചിനിയറായിരുന്ന ആന്റണി.  ആന്റണിയുടെ  ഒന്നാം ആണ്ട് പൂജയായിരുന്നു ഇന്നലെ 27 വയസ്സ് മാത്രം ഉണ്ടായിരുന്നു ആന്റണി ഉൾപ്പടെ 187 പേർ അപകടത്തിൽ മരിച്ചു.

നഷ്ടപരിഹാരം നക്കാപിച്ചയിൽ ഒതുക്കാനാണ് ബാർജിന്റെ ഉടമസ്ഥരായ അഫ്കോൺസ് കമ്പനിയുടെ നീക്കം എന്ന് ബന്ധുകൂടിയായ Fr. ജോസഫ് ഡാനിയേൽ പറഞ്ഞു. രണ്ടു വർഷം മുൻപാണ് സൂപ്പർവൈസറായി ആന്റണി  ജോലിയിൽ പ്രവേശിച്ചത്.ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പടെയുള്ളവർക്ക് കേന്ദ്ര സംസ്ഥാന  അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News