Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

ചമ്മന്തിപ്പൊടി നമ്മുക്കെല്ലാം ഇഷ്ട്ടമാണ്. ദോശ, ഇഡ്‌ലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണിത്. രുചികരമായ അവൽ(Aval) ചമ്മന്തി പൊടി നമുക്കൊന്ന് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

അവൽ ഒരു കപ്പ്‌
വറ്റൽ മുളക് 10 എണ്ണം
ഇഞ്ചി 2 സ്പൂൺ
തേങ്ങ 4 സ്പൂൺ

പുളി ഒരു ചെറിയ കഷ്ണം
ജീരകം ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കായ പൊടി അര സ്പൂൺ
കറിവേപ്പില 3 തണ്ട്

തയാറാക്കുന്ന രീതി

ഒരു ചീനച്ചട്ടിയിൽ അവൽ നന്നായി വറുത്തു മാറ്റി വയ്ക്കുക. ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽ മുളക്, ജീരകം, കറി വേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക.

എല്ലാം നന്നായി വറുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്ത്, ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്ത് നന്നായി വറുത്തു എടുക്കണം.

കുറെ നാൾ നമുക്കിത് സൂക്ഷിച്ചു വയ്ക്കാനാകും. എണ്ണ ഒട്ടും ഉപയോഗിക്കാത്ത വിഭവം ആയതു കൊണ്ട് തന്നെ വളരെ ഹെൽത്തിയും ആണ്. തയാറാക്കി നോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here