Movie: മലയാളികൾക്ക് അഭിമാനമായി റോക്കട്രി -ദ നമ്പി ഇഫക്ട് കാൻ ഫെസ്റ്റിൽ

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ(Can Film Festival) കയ്യടി നേടി ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ജീവചരിത്ര നാടകമാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. മേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി ചിത്രം മാറി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മുതൽ സംഗീത ഇതിഹാസം എ ആർ റഹ്മാൻ വരെ ചിത്രത്തെ പ്രശംസിച്ചു.

റോക്കട്രി- ദ നമ്പി ഇഫക്ട് എന്ന ബഹുഭാഷാ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജീവിതം തന്നെ പോരാട്ടമാക്കി, നിയമത്തിനും കാലത്തിനും മുന്നിൽ
നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയാണ്.
പ്രമുഖ വ്യവസായിവർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ്
ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.

സൂപ്പർ താരം ആർ. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം
ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും നിർമാതാക്കളാണ്.

നമ്പി നാരായണന്റെ ആത്മകഥ- ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ,വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ് എന്നതാണ് മറ്റൊരു മലയാളി ബന്ധം.

റോക്കട്രിയുടെ നേട്ടം അഭിമാനകരമാണെന്ന് നിർമാതാവ് വർഗീസ് മൂലൻ പറഞ്ഞു. റോക്കട്രി ദി നമ്പി എഫക്ടിന്‍റെ ട്രെയ്ലർ 2021 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ
നിന്നും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.

പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. ‘വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ “ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News