Kerala Lottery: വിഷു ബമ്പര്‍ ഒന്നാം സമ്മാനം HB 727990 ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍(Vishu Bumper) ഒന്നാം സമ്മാനം HB 727990 ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം IB 117539നാണ്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് പത്തുകോടി രൂപയാണ്. ടിക്കറ്റിന് 250 രൂപയാണ് വില. 50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. കൂടാതെ 500 മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

കൊവിഡ്(Covid) നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷമുള്ള നറുക്കെടുപ്പായതിനാല്‍ മികച്ച പ്രതീക്ഷയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുള്ളത്. പരമാവധി 54 ലക്ഷം ടിക്കറ്റുകള്‍ വരെയാണ് അച്ചടിക്കാന്‍ കഴിയുക. ടിക്കറ്റ് വില്പനയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി മാത്രമാണ് അച്ചടിക്കുന്നത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. കഴിഞ്ഞവര്‍ഷം വടകര തിരുവള്ളൂര്‍ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News