തൃക്കാക്കരയിൽ ആർക്കും പിന്തുണയില്ല; നിലപാട് വ്യക്തമാക്കി ജനക്ഷേമ സഖ്യം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ട്വന്റിട്വന്റി – എഎപി സഖ്യം. തൃക്കാക്കരയില്‍ മനസാക്ഷി വോട്ടിനാണ് ആഹ്വാനം. ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് സാബു എം.ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ജനക്ഷേമം മുന്നിൽക്കണ്ടുകൊണ്ട് വികസനം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ട്വന്റി ട്വന്റിയും എഎപിയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കില്ല. ഇക്കാരണത്താലണ് സ്ഥാനാർഥികളെ നിർത്താത്തത്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യണമെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം. പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുത്. ജനങ്ങൾ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണം. ജനങ്ങൾ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടട്ടേ’- സാബു എം ജേക്കബ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News