Nikhila Vimal: എന്റെ മറുപടി എന്റെ ഇഷ്ടം: നിഖില വിമല്‍

ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ മറുപടി എന്റെ ഇഷ്ടമെന്ന് നടി നിഖില വിമല്‍(Nikhila Vimal). ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ ഒരു കാര്യമാണ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ്(Political Statement) എന്നനിലയ്ക്ക് പറഞ്ഞതൊന്നുമല്ല. എന്നാല്‍, ഈ നാട്ടില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ കാര്യങ്ങളൊക്കെ അറിയാമല്ലോ. എനിക്ക് തോന്നിയ കാര്യം പറഞ്ഞതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് എന്നെ ബാധിക്കുന്നില്ല. അത് ശ്രദ്ധിക്കാന്‍ നേരവുമില്ല. അഭിപ്രായം പറയണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. ആ സമയത്ത് അതു പറയാന്‍ തോന്നി. എന്നുവച്ച് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും നിഖില പറഞ്ഞു.

എന്റെ കുറേ അഭിമുഖം വരുന്നതോ, ആളുകള്‍ എന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ വലിയ ഇഷ്ടമുള്ള കാര്യമല്ലെന്നും നിഖില പറഞ്ഞു. മുഖം എപ്പോഴും മീഡിയയില്‍ വരണമെന്നുമില്ല. സിനിമയെക്കുറിച്ച് സംസാരിക്കാന്‍ പോയി ഇരിക്കുമ്പോള്‍ അവര്‍ അതൊഴികെ ബാക്കി കാര്യങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്. കുസൃതി ചോദ്യങ്ങളാണ് താല്‍പ്പര്യമെങ്കില്‍ അത് ചോദിക്കാം. അത്തരം ഉള്ളടക്കമാകും അവര്‍ക്കാവശ്യം. എന്നാല്‍, എനിക്ക് ഇഷ്ടമുള്ള പോലെയേ ഞാന്‍ മറുപടി പറയൂ. അവര്‍ക്ക് മറുപടി കുസൃതിയായി കാണണമെങ്കില്‍ അങ്ങനെ കാണാം. സീരിയസായി കാണണമെങ്കില്‍ അങ്ങനെയുമാകാം.

പ്രാധാന്യമുള്ള റോള്‍ ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയപ്പോഴാണ് ജോ ആന്‍ഡ് ജോയില്‍ അവസരം കിട്ടിയത്. ഇത് സ്വീകരിക്കപ്പെടുമെന്ന് തോന്നിയിരുന്നു. പ്രധാന കഥാപാത്രം ചെയ്യുമ്പോള്‍ ഉത്തരവാദിത്തം കൂടുതലാണ്. മറ്റു സിനിമകളാകുമ്പോള്‍ ഉത്തരവാദിത്വം പങ്കുവയ്ക്കപ്പെടുന്നുണ്ട്. ആളുകള്‍ നമ്മളാണ് സിനിമയില്‍ ഉള്ളതെന്ന് അറിഞ്ഞുവരണം. അതെല്ലാംകൊണ്ടാണ് അത്തരം സിനിമ ചെയ്യാതിരുന്നത്. ജോ ആന്‍ഡ് ജോ ഒരു ചെറിയ സിനിമയാണെന്നതും സിനിമ തെരഞ്ഞെടുക്കാന്‍ കാരണമായെന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News