‘ആര്യയും അനിരുദ്ധനും’; അനിരുദ്ധൻ സഖാവിൻ്റെ ഓർമ്മ ദിനത്തിൽ കവിത പങ്കുവച്ച് വിനോദ് വൈശാഖി

അനിരുദ്ധൻ സഖാവിൻ്റെ ഓർമ്മ ദിനത്തിൽ കവിത പങ്കുവച്ച് എഴുത്തുകാരൻ വിനോദ് വൈശാഖി. ആര്യ അന്തർജനത്തെയും അനിരുദ്ധൻ സഖാവിനെയും ശാന്തികവാടത്തിൽ ഒരേ ദിവസമാണ് സംസ്കരിച്ചത്. രണ്ടുപേരും കവിതകളിൽ കഥാപാത്രങ്ങളാകുന്നു.

അനിരുദ്ധൻ സഖാവിൻ്റെ ഓർമ്മ ദിനത്തിൽ ഈ കവിത പങ്കു വയ്ക്കുന്നു.
ആര്യ അന്തർജനത്തെയും അനിരുദ്ധൻ സഖാവിനെയും ശാന്തികവാടത്തിൽ ഒരേ ദിവസമാണ് സംസ്കരിച്ചത്….
…………………………………………………………………
കവിത
ആര്യയും അനിരുദ്ധനും
വിനോദ് വൈശാഖി

ആര്യയും
അനിരുദ്ധനും
ശാന്തികവാടത്തില്‍
ഒരേ ദിവസം
പുറപ്പെട്ടു
ഒന്നാം പാളത്തില്‍
നിവര്‍ന്ന്,
നെഞ്ചില്‍
അരിവാള്‍
തുന്നിയ ചെങ്കൊടി
ഇങ്ക്വിലാബ് വിളിക്കുന്നു.
എല്ലാം ശരിയാവുമെന്നു
റപ്പിച്ചതിന്‍ ശേഷം
അനിരുദ്ധന്‍
സഖാവൊരു
ബോഗിയില്‍
ചെന്തീയ്ക്കൊപ്പം
യാത്ര ചെയ്യുന്നു
ഞങ്ങള്‍
ബോഗികള്‍
നഗരത്തിലനിരുദ്ധ
ജീവിതം
നിറച്ചവര്‍
രണ്ടാം പാളത്തില്‍
അന്തര്‍ജനം ,
പ്രേമത്തെ
ജയിപ്പിച്ച
വിപ്ലവം,
ഹൃദയത്തില്‍
രക്തം കൊണ്ട-
രിവാള്‍ വരച്ചവള്‍
‘വിശുദ്ധനരക’ത്തില്‍
സംസ്കാരത്തെ
തൊട്ടിലാട്ടിയോരമ്മ
ഞങ്ങള്‍
നഗരത്തിന്റെ
കൂട്ടം തെറ്റാബോഗികള്‍
ആര്യയും
അനിരുദ്ധനും
പാളങ്ങളിലൂടെ,
ഒരേ ദിവസം
യാത്ര ചെയ്യുന്നു.
കല്‍കരിപ്പാടങ്ങള്‍
ഇങ്ക്വിലാബു കുറുക്കി
പാളത്തിലേക്കാവി-
യാകുന്നു,
ഞങ്ങള്‍
അതിലൂടതിവേഗം
സഞ്ചരിക്കുന്നു*

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News