‘വികസന കാര്യത്തിൽ എ വി ഗോപിനാഥിനെപ്പോലെയുള്ളവർ സഹകരിക്കുന്നത് നല്ല കാര്യം’; മുഖ്യമന്ത്രി

വികസന കാര്യത്തിൽ എ വി ഗോപിനാഥിനെപ്പോലെയുള്ളവർ സഹകരിക്കുന്നത് നല്ലകാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പാലക്കാട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിൽ പുരോഗതിയാണ് വേണ്ടത്. അതിന് വികസനം വരണം. വികസന കാര്യത്തിൽ എ വി ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ്. ആ സഹകരണം കൂടുതൽ ശക്തമാക്കണമെങ്കിൽ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം, വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്ന് കോൺഗ്രസ് വിട്ട എ വി ഗോപിനാഥ് മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട് പറയുകയുണ്ടായി.വികസനത്തിനൊപ്പമാണ് തങ്ങളെന്നും, രാഷ്ട്രീയം നോക്കിയല്ല പിണറായി സർക്കാർ സഹായം പ്രഖ്യാപിക്കുന്നതെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി. കെ വി തോമസിനെപ്പോലെ തങ്ങളും വികസനത്തിനൊപ്പമാണ് നവകേരള സൃഷ്ടിയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തും ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel