Kerala Lottery: വിഷു ഭാഗ്യക്കുറി; 10 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

കേരള സര്‍ക്കാരിന്റെ സമ്മര്‍ വിഷു ഭാഗ്യക്കുറി(Vishu Bumper) നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തിരുവനന്തപുരത്(Thiruvananthapuram) വിറ്റ ടിക്കറ്റിന്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരം സ്വദേശി ഗിരീഷ് കുറുപ്പ് എന്ന ഏജന്റ് വിട്ട ടിക്കറ്റാണിത്. എന്നാല്‍ ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് കണ്ടെത്താനായിട്ടില്ല.

ആ ഭാഗ്യവാന്‍ തിരുവനന്തപുരത്താണ്. ഉച്ചക്ക് രണ്ട് മണിക്ക് നറുക്കെടുത്ത വിഷു ബംബറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടിയുടെ അവകാശി. തിരുവനന്തപുരത്തെ ഗിരീഷ് കുറുപ്പ് എന്ന ഏജന്റെ വിറ്റ HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല . രണ്ടാം സമ്മാനമായ 50 ലക്ഷം IB 117539 എന്ന നമ്പറിനാണ് ലഭിച്ചത്. ആലപ്പുഴ ചേര്‍ത്തലയിലെ ദേവാനന്ദ് എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക് ലഭിച്ചു. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. കൂടാതെ 500 മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റ് പോയത്. കഴിഞ്ഞ വര്‍ഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here