Saudi: 100 ശതമാനം വനിതാ ജീവനക്കാരുമായി സൗദിയില്‍ ആദ്യ വിമാനം പറന്നു

പൂര്‍ണമായും വനിതാ ജീവനക്കാരുമായി സൗദിയില്‍(Saudi) ആദ്യ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍(Riyadh) നിന്ന് ജിദ്ദയിലേയ്ക്ക്(Jeddah) വനിതാ ജീവനക്കാരുമായി സര്‍വീസ് നടത്തിയത്. ഏഴംഗ ക്രൂവില്‍ ഫസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്‌ലൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ക്യാപ്റ്റന്‍ വിദേശ വനിതയായിരുന്നു.

രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷങ്ങളില്‍ വ്യോമയാന മേഖലയില്‍ സ്ത്രീകളുടെ കൂടുതല്‍ സാന്നിധ്യം ഉണ്ടാകുമെവിവി സൗദി അറേബ്യ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2019ല്‍ ഒരു വനിതാ സൗദി കോ പൈലറ്റുമായി സൗദി സിവില്‍ ഏവിയേഷന്‍ ആദ്യ വിമാനം പറത്തിയിരുന്നു. സൗദിയെ ആഗോള ട്രാവല്‍ ഹബ്ബാക്കി മാറ്റുന്ന വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനാണ് സൗദി അറേബ്യ മുന്‍തൂക്കം നല്‍കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വര്‍ഷത്തില്‍ 330 ദശ ലക്ഷം യാത്രക്കാരുടെ വര്‍ദ്ധനവിനാണ് സൗദി ലക്ഷ്യമിടുന്നത്.

2030 ഓടെ ഈ മേഖലയിലേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുക, ഒരു പുതിയ ദേശീയ വിമാനക്കമ്പനി കൂടി സ്ഥാപിക്കുക, റിയാദില്‍ ഒരു പുതിയ ‘മെഗാ എയര്‍പോര്‍ട്ട്’ നിര്‍മ്മിക്കുക, വര്‍ഷത്തില്‍ അഞ്ചു ദശലക്ഷം ടണ്‍ ചരക്കുനീക്കം സാധ്യമാക്കുക എന്നിവയാണ് സൗദി ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News