പാലക്കാട്(Palakkad) മുടപ്പല്ലൂരില്‍ ബസ്സും ട്രാവലറും കൂട്ടിയിടിച്ച് രണ്ടുമരണം. തിരുവല്ലയില്‍(Thiruvalla) നിന്നും പഴനിയിലേക്ക് പോയ ബസ്സും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്(Accident). ആലപ്പുഴ(Alappuzha) അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി എന്നിവരാണ് മരിച്ചത്.
തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോവുകയായിരുന്ന ബസ് വേളാങ്കണ്ണിയില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറില്‍ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 11.30ഓടെ തൃശ്ശൂര്‍ ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ മുടപ്പല്ലൂര്‍ കരിപ്പാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. 18 ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എല്ലാവരും അര്‍ത്തുങ്കല്‍ സ്വദേശികളാണ്.
കനത്ത മഴയും ബസ്സിന്റെ അമിത വേഗതയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.