മുക്കുപണ്ടം പണയ തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവിനെ റിമാന്‍ഡ് ചെയ്തു

മുക്കുപണ്ടം പണയ തട്ടിപ്പ് കേസില്‍ പിടിയിലായ കോണ്‍ഗ്രസ്(Congress) നേതാവ് ബാബു പൊലുകുന്നതിനെ റിമാന്‍ഡ്(Remand) ചെയ്തു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.

മുക്കുപണ്ടം പണയ തട്ടിപ്പ് കേസില്‍ ശനിയാഴ്ച പുലര്‍ച്ചയാണ് കോണ്‍ഗ്രസ് നേതാവും 6കേസിലെ മുഖ്യ പ്രതിയുമായ ബാബു പൊലുകുന്നതിനെ പോലിസ് പിടികൂടിയത്. ബാഗ്ലൂരില്‍ ഒളിവില്‍ കഴിയവെയാണ് ബാബു പോലിസിന്റെ വലയിലായത്. ശനിയാഴ്ച്ച വൈകിട്ടോടെ ബാബുവിനെ താമരശ്ശേരി എത്തിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഉച്ചയോടെയാണ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്.

നിലവില്‍ പതിനാല് ദിവസത്തേക്കാണ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം ബാബുവിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചൊവ്വാഴ്ച ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടാേ എന്നറിയാനാണ് ബാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്. നിലവില്‍ ബാബു ഉള്‍പ്പടെ മൂന്നു പേരാണ് കേസില്‍ റിമാന്‍ഡിലായത്. ദളിത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു, സന്തോഷ് എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News