പശ്ചിബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്കി കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോക്ക് പിന്നാലെ ഒരു എം.പികൂടി പാര്‍ട്ടി വിട്ടു. ബിജെപി പശ്ചിമബംഗാള്‍ വൈസ് പ്രസിഡന്റായിരുന്ന അര്ജുന് സിംഗാണ് ഇന്ന് രാജിവെച്ചത്.
ഇരുനേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി വിട്ട് പ്രമുഖ നേതാവ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെ തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോയ പല നേതാക്കളും തിരിച്ചെത്തിയിരുന്നു. അതേപാതയിലാണ് ഇപ്പോള്‍ അര്ജുന് സിംഗും തൃണമൂള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്.
വരാനിരിക്കുന്ന ലോക്സകഭ തെരഞ്ഞെടുപ്പിനായി പശ്ചിമബംഗാളില്‍ വലിയ രാഷ്ട്രീയ നീക്കം ലക്ഷ്യം വെക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here