സർക്കാരിന്റെ യശസ് തകർക്കാൻ കളളക്കഥ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രി

സർക്കാരിന്റെ യശസ് തകർക്കാൻ ഇപ്പോൾ കളളക്കഥ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി എൽഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കർഷക സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ റോഡ് വികസനം ശാശ്വത വഴിയല്ലെന്ന് പിണറായി പറഞ്ഞു. വാഹനം കൂടിയാൽ പ്രതിസന്ധി ഉണ്ടാകും. പുതിയ കാലത്തിന് അനുസരിച്ചു മാറാൻ തയ്യാറാവണം. വേഗത്തിൽ സഞ്ചരിക്കാൻ ട്രെയിൻ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങൾ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു.

എൽഡിഎഫ് സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാൻ പാടില്ലത്രേ. അതാണ് ഇപ്പോൾ യുഡിഎഫ് പറയുന്നത്. യുഡിഎഫ് വികസനം മുടക്കികളാണ്. ഇതൊന്നും എൽഡിഎഫിനു വേണ്ടിയുള്ള പദ്ധതികളല്ല, നാടിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികളിൽ രാഷ്ട്രീയമില്ലെന്നും ഒറ്റക്കെട്ടായി സർക്കാരിനൊപ്പമുണ്ടെന്നുമുള്ള കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി വേദിയിൽ പ്രശംസിച്ചു. നാടിന്റെ വികസനം മോഹിക്കുന്നവർ എവി ഗോപിനാഥിന്റെ വഴി തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News