‘ആരെ ക്ഷണിച്ചോ ഇല്ലയോ എന്നതല്ല പാലവും റോഡുമെല്ലാം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം’; മന്ത്രി മുഹമ്മദ് റിയാസ്

ആരെ ക്ഷണിച്ചോ ഇല്ലയോ എന്നതല്ല പാലവും റോഡുമെല്ലാം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് എളമരം കടവ് പാലത്തിൽ ബിജെപിയുടെ പ്രതിഷേധം കേന്ദ്ര മന്ത്രിയെ ക്ഷണിച്ചത് മറച്ചുവച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ ക്ഷണിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരമല്ല ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എളമരം കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപിയെ പൂർണ്ണമായും ഒഴുവാക്കി എന്നാരോപിച്ചാണ് ഉദ്ഘാടനത്തിന് മുന്നോടിയായി ബിജെപി പ്രവർത്തകർ പ്രതിഷേധത്തിലൂടെ പാലം തുറന്ന് നൽകിയത്. എന്നാൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര മന്ത്രിയെ ക്ഷണിച്ചത് മറച്ചുവച്ചാണ് ബിജെപിയുടെ പ്രതിഷേധമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആരെ ക്ഷണിച്ചോ ഇല്ലയോ എന്നല്ല പാലവും റോഡുമെല്ലാം യാഥാർത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും റിയാസ് പറഞ്ഞു.

കുതിരാന്റെ കാര്യത്തിലും ഇത്തരം സമീപനമാണ് ബിജെപി സ്വീകരിച്ചത്. എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരമല്ല ഇത്തരം സംഭവങ്ങളെന്നും നാടിന് ഗുണകരമാകുക പ്രവർത്തനങ്ങൾ ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എത്രയോ കാലമായിട്ടുള്ള കുതിരാൻ തുരങ്കം പൊതുമരാമത്ത് ഇടപെട്ടാണ് പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News