Meghna Raj: അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ, ഞാനും ചീരുവും വളർന്നത് പോലെ…; മേഘ്‍ന രാജ്

നടി മേഘ്‍ന രാജ്(Meghna Raj) തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവച്ചിരിക്കുന്നത്.

“ഞാനും ചീരുവും വളർന്നത് പോലെ.. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു… അവന് കാർട്ടൂണുകളും എല്ലാം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.. പക്ഷേ അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ.. നമ്മുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും പുറത്ത് കളിക്കുന്നു” എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മേഘ്‍ന രാജ് പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അടുത്തിടെ മേഘ്‍ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.’ശബ്‍ദ’ എന്ന ചിത്രത്തിലാണ് മേഘ്‍ന രാജ് ഇനി അഭിനയിക്കുക. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേഘ്‍നയ്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

മേഘ്‍ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ വിടപറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News