വികസനം മുടക്കികള്‍ എ വി ഗോപിനാഥിന്റെ മാര്‍ഗം സ്വീകരിക്കണം; മുഖ്യമന്ത്രി

സെമി ഹൈസ്പീഡ് റെയില്‍പ്പോലുള്ള വികസന പദ്ധതികള്‍ക്കായി കാത്തിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. എല്‍ഡിഎഫ് നടപ്പാക്കരുതെന്നാണ് യുഡിഎഫ് പറയുന്നത്. വികസനം മുടക്കികള്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ മാര്‍ഗം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്‌കെടിയു സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഇടതുസര്‍ക്കാര്‍കാലത്തെ നേട്ടങ്ങള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. നടക്കില്ലെന്നു എഴുതിത്തള്ളിയ ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാക്കി. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായി. കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേയിലൂടെ കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതിയെത്തി. കൊച്ചി ബംഗളുരു വ്യവസായ ഇടനാഴിയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ 80 ശതമാനം പൂര്‍ത്തിയായി. ഇതുയാഥാര്‍ത്ഥ്യമാവുന്നതോടെ ഐടി മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. സെമി ഹൈസ്പീഡ് റെയില്‍ ഗതാഗത സൗകര്യങ്ങളില്‍ അനിവാര്യമാണ്. ഇതുവൈകിപ്പിയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here