തൃക്കാക്കരയ്ക്ക് ഏറ്റവും ഉചിതമായ സ്ഥാനാർത്ഥിയാണ് ഡോ ജോ ജോസഫ്, ഇടതുപക്ഷത്തിന് വിജയം ഉറപ്പ്; കമൽ

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങി സാംസ്കാരിക പ്രവര്‍ത്തകരും. കവിയും നടനുമായ ബാലചന്ദ്രന്‍ ചുളളിക്കാടും സംവിധായകന്‍ കമലും ഉള്‍പ്പെടെയുളള താരനിരകളാല്‍ സമ്പന്നമാകുകയാണ് എല്‍ഡിഎഫ് ക്യാമ്പ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനായി വോട്ട് ചോദിച്ച് വീടുകള്‍ കയറിയിറങ്ങുന്ന സാംസ്കാരിക നായകന്മാരും തൃക്കാക്കരയുടെ ആവേശക്കാഴ്ചയാണ്. കവിയും നടനുമായ ബാലചന്ദ്രന്‍ ചുളളിക്കാട് അവധി ദിനമായ ഞായറാഴ്ച തിരക്കുകള്‍ മാറ്റിവച്ച് സ്വന്തം മണ്ഡലത്തില്‍ ഇറങ്ങി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. ഇത്തവണ തൃക്കാക്കര ജനത മാറിച്ചിന്തിക്കുമെന്ന് ബാലചന്ദ്രന്‍ ചുളളിക്കാട് കൈരളിന്യൂസിനോട് പറഞ്ഞു. സംവിധായകന്‍ കമലും തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി പ്രചരണ പരിപാടിയില്‍ പങ്കെടുത്തു.

മൂന്നാംഘട്ട പ്രചരണം ചൂട് പിടിക്കുമ്പോള്‍, വികസന കാഴ്ചപ്പാടും ഇടതു അനുഭാവവുമുളള സാംസ്കാരിക നായകന്മാരെയും സിനിമാ താരങ്ങളെയും രംഗത്തിറക്കി ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് എല്‍ഡിഎഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here