വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങിയതാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കാട്ടുപന്നികളെ തുരത്താൻ പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജൻ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെയുള്ള വിതുരയിലെ മേമല ലക്ഷ്മി എസ്റ്റേറ്റ് പരിസരത്തു ഇയാൾ എങ്ങനെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ശെല്‍വരാജ് കളരി അഭ്യാസിയും കൃഷിക്കാരനുമാണ്. കൂടാതെ വിവിധയിടങ്ങളില്‍ നിന്ന് ഒന്നിച്ച് ലോട്ടറി എടുക്കുന്ന പതിവും ശെല്‍വരാജിനുണ്ട്. തിരുവനന്തപുരത്ത് ലോട്ടറി എടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഇയാള്‍ വീട്ടിൽ തിരിച്ചെത്തിയില്ല. സെൽവരാജിന്റെ കാണാനില്ലെന്ന് പറഞ്ഞ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് മരണപ്പെട്ടത് ഇയാൾ ആണെന്ന് കണ്ടെത്തിയത്.
ഇയാൾ മേമലയിൽ ആരെ കാണാൻ വന്നു എന്തിനു വന്നു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയിതിട്ടുണ്ട്. സംഭവം നടന്ന വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്ന കുര്യനെയാണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.