പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. ഞാന്‍ സ്റ്റീവ് ലോപ്പസിലെ പോകരുതെന്‍ മകനേ, ചായില്യത്തിലെ അമ്പിളിപ്പൂവുകള്‍ കണ്ടില്ല എന്നീ ഗാനങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായി.
ജി ശങ്കര പിള്ള, ഞരളത്തു രാമ പൊതുവാൾ എന്നിവർ ഗുരുസ്‌ഥാനീയർ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കി.1988 ൽ ബിബിസിയ്ക്ക് ടെലികാസ്റ്റിന് വേണ്ടി ദി മൺസൂൺ എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നൽകി.1989-91 ൽ ലണ്ടനിലെ പ്രശസ്തമായറോയൽ നാഷണൽ തീയറ്ററിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്
പാരീസ് ലെ പ്രശസ്തമായ ഫുട്സ്ബൻ തീയേറ്റർ മായ് സഹകരിച്ചു നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്ത ഇദ്ദേഹത്തിന് 2008 ൽ ബയോസ്ക്കോപ്പ് എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ജേതാവായിരുന്നു. ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന്റെ സംഗീത സംവിധാനത്തിനായിരുന്നു പാരീസ് ചന്ദ്രന് പുരസ്കാരം ലഭിച്ചത്. സംസ്കാരം നാളെ കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പിൽ നടക്കും.ഭാര്യ ശൈലജ , മക്കൾ ആനന്ദ് രാഗ്, ആയുഷ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.