Paris Chandran: അന്താരാഷ്ട്രതലത്തിലേക്ക് നമ്മുടെ തദ്ദേശീയ സംഗീതത്തെ സന്നിവേശിപ്പിച്ച വലിയ സംഗീതകാരനായിരുന്നു പാരീസ് ചന്ദ്രൻ; മന്ത്രി ആർ ബിന്ദു

പ്രശസ്ത സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്റെ(Paris Chandran) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി ആർ ബിന്ദു (Dr R Bindu). അന്താരാഷ്ട്രതലത്തിലേക്ക് നമ്മുടെ തദ്ദേശീയ സംഗീതത്തിന്റെ ആഴങ്ങളെ സന്നിവേശിപ്പിച്ച വലിയ സംഗീതകാരനാണ് വിട വാങ്ങിയ ചന്ദ്രൻ വേയാറ്റുമ്മൽ എന്ന പാരീസ് ചന്ദ്രനെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

‘ഖസാക്കിന്റെ ഇതിഹാസ’ത്തിന് ദീപൻ ശിവരാമൻ രംഗഭാഷ്യമൊരുക്കിയതിൽ ചന്ദ്രൻ വേയാറ്റുമ്മൽ നൽകിയ പശ്ചാത്തലസംഗീതം മലയാള നാടകവേദിയിലെ ഉജ്വലമായൊരു സംഗീതാനുഭവമായിരുന്നുവെന്നും മന്ത്രി കുറിച്ചു.

മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

അന്താരാഷ്ട്രതലത്തിലേക്ക് നമ്മുടെ തദ്ദേശീയ സംഗീതത്തിന്റെ ആഴങ്ങളെ സന്നിവേശിപ്പിച്ച വലിയ സംഗീതകാരനാണ് വിട വാങ്ങിയ ശ്രീ. ചന്ദ്രൻ വേയാറ്റുമ്മൽ (പാരീസ് ചന്ദ്രൻ).

ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, ചായില്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് മലയാള സംഗീതത്തിന് പരിചയമെങ്കിലും പാരീസ് കേന്ദ്രമായുള്ള നാടകവേദിയായിരുന്നു ശ്രീ. ചന്ദ്രന്റെ മുഖ്യ കർമ്മരംഗം.

ജി ശങ്കരപിള്ള, ഞരളത്തു രാമ പൊതുവാള്‍ എന്നിവരെ ഗുരുസ്ഥാനീയരായി കണ്ടിരുന്ന ശ്രീ. ചന്ദ്രൻ, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയാണ് അന്താരാഷ്ട്രതലത്തിൽ സംഗീതലോകത്ത് പ്രവർത്തിച്ചു തുടങ്ങിയത്. 1988ല്‍ ബിബിസിക്ക് വേണ്ടി ‘ദി മണ്‍സൂണ്‍’ എന്ന റേഡിയോ നാടകത്തിൽ സംഗീതം പകർന്നു. 1989-91
കാലത്ത് ലണ്ടനിലെ പ്രശസ്തമായ റോയല്‍ നാഷണല്‍ തിയേറ്ററില്‍ നിരവധി പരിപാടികളവതരിപ്പിച്ചു.

പാരീസിലെ പ്രശസ്തമായ ഫുട്‌സ്ബന്‍ തിയേറ്ററുമായ് സഹകരിച്ച് നിരവധി രാജ്യങ്ങളില്‍ നാടകസംഗീതം ചെയ്തു. 2008ല്‍ ‘ബയോസ്‌ക്കോപ്പ്’ എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2010ല്‍ ‘പ്രണയത്തില്‍ ഒരുവള്‍’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള ടെലിവിഷന്‍ പുരസ്കാരവും നേടി.

‘ഖസാക്കിന്റെ ഇതിഹാസ’ത്തിന് ദീപൻ ശിവരാമൻ രംഗഭാഷ്യമൊരുക്കിയതിൽ ചന്ദ്രൻ വേയാറ്റുമ്മൽ നൽകിയ പശ്ചാത്തലസംഗീതം മലയാള നാടകവേദിയിലെ ഉജ്വലമായൊരു സംഗീതാനുഭവമായിരുന്നു.
ദുഃഖം.
#chandran_veyattummel
#paris_chandran

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News