Accident: കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 ഓളം പേർക്ക് പരുക്ക്

കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഇന്ന് പുലർച്ചെ 3. 40 ഓടെയാണ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. പെരുമ്പാവൂർ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതകരമല്ല. പോലിസും ഫയർഫോഴും ചേർന്നാണ് ബസ്സിനുള്ളിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. എറണാകുളത്ത് നിന്നും സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്കു പോയ മറ്റൊരു ബസുമാണു കൂട്ടിയിടിച്ചത്.

ബസുകൾ നല്ല വേഗത്തിലായിരുന്നെന്നാണ് സൂചന, രണ്ടു ഭാഗങ്ങളിൽ നിന്നെത്തിയ ബസ്സ്  ചേവരമ്പലം ജംങ്ഷനിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. നിലവിൽ ബസ്സുകൾ അപകടസ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.

Kollam: കൊല്ലം പൂയപ്പള്ളിയില്‍ ഗൃനാഥനെ അയല്‍വാസി വെട്ടിക്കൊന്നു

കൊല്ലം(kollam) പൂയപ്പള്ളിയില്‍ ഗൃനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. മരുതണ്‍പള്ളി സ്വദേശി തിലജന്‍ (44) ആണ് മരിച്ചത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. അയല്‍വാസി സേതുരാജ് ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News