എം സുകുമാരൻ ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ടി ശിവദാസമേനോന് സമ്മാനിച്ചു

എം സുകുമാരൻ ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ടി ശിവദാസമേനോന് സമ്മാനിച്ചു. പ്രമുഖ കഥാകൃത്ത് എം. സുകുമാരൻ്റെ പേരിൽ എം. സുകുമാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള 2020 ലെ പുരസ്കാരം മുൻ ധനകാര്യമന്ത്രിയും അദ്ധ്യാപക, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ നേതാവുമായ ടി. ശിവദാസമേനോന് സമ്മാനിച്ചു.

മഞ്ചേരിയിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷാണ് പുരസ്കാരം സമ്മാനിച്ചത്. ഫൗണ്ടേഷൻ രക്ഷാധികാരി കൂടിയായ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളായ മുൻ പി.എസ്.സി. അദ്ധ്യക്ഷൻ എം. ഗംഗാധര കുറുപ്പ്, അഖിലേന്ത്യാ ആഡിറ്റ് ആൻ്റ് അക്കൗണ്ട്സ് അസോസിയേഷൻ പ്രസിഡൻ്റ് വി. ശ്രീകുമാർ, ആഡിറ്റ് ആൻ്റ് അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. കമലാസനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News