നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതി. നടിയെ ആക്രമിച്ച കേസില്‍ ശേഷിക്കുന്നത് പത്തുപ്രതികളാണുള്ളത്. അന്വേഷണ സംഘം തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ശരത് ഉള്‍പ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയൊണ്.

രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ദിലീപ് കേസില്‍ എട്ടാം പ്രതിയായി തുടരും.

ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ( Actress Rape Case )  അധിക കുറ്റപത്രം 30 ന് സമര്‍പ്പിക്കും.

കേസില്‍ കാവ്യാ മാധവന്‍ ( Kavya Madhavan ) പ്രതിയായേക്കില്ല. ദിലീപിന്റെ ( Dileep ) സുഹൃത്ത് ശരത്തിനെ അധിക കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കും. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്‍റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിൻ്റെ മൊഴിയെടുത്തിരുന്നു .  കോട്ടയത്ത് വച്ചാണ്ബിഷപ്പ് ഡോ. വിൻസൻ്റ് സാമുവലിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് .  ദിലീപിൻ്റെ ജാമ്യത്തിനായി ഇടപ്പെട്ടിട്ടില്ലെന്ന് ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നൽകി.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടതായി ആരോപണം ഉയർന്നിരുന്നു . ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണ സംഘം ബിഷപ്പിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാൽ  ദിലീപിൻ്റെ ജാമ്യത്തിനായി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് ഡോ വിൻസൻ്റ് സമുവൽ മൊഴി നൽകി.

ബിഷപ്പിനോട് കോട്ടയത്ത് എത്താൻ നിർദ്ദേശിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ബിഷപ്പിൻ്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കും. വധശ്രമ ഗൂഢാലോചനാക്കേസിൽ ദിലീപിനെതിരായ തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് ബിഷപ്പിൻ്റെ മൊഴിയെടുത്തത്. നേരത്തെ ബിഷപ്പ് ഹൗസിലെ വൈദികനായ ഫാദർ വിക്ടറിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടത്തിയിരുന്നു.

ജാമ്യം ലഭിക്കുന്നതിനായി നെയ്യാറ്റിൻകര ബിഷപ്പ് മുഖേന സഹായിക്കാമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ തന്നോട് പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ  ചൂണ്ടിക്കാട്ടിയിരുന്നു’ ഇക്കാര്യത്തിലും ഒരു വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News