Qutub Minar: കുത്തബ് മിനാറിൽ പരിശോധനക്കുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കുത്തബ് മിനാറില്‍(Qutub Minar) ഏതെങ്കിലും വിധ പരിശോധനക്കുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കുത്തബ് മിനാര്‍ വിഷ്ണു സ്തംഭമാണെന്ന അവകാശവാദവുമായി ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

കുത്തബ് മിനാറില്‍ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ സാംസ്കാരിക മന്ത്രാലയം സെക്രട്ടറി കുത്തബ്മിനാർ സന്ദര്‍ശിച്ചതോടെയാണ് കേന്ദ്രം ഇടപെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ കീഴിലുള്ള കുത്തബ് മിനാറില്‍ ഖനനത്തിനോ, പരിശോധനക്കോ അനുമതി നല്‍കിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്നും കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here