Saudi Arabia: കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി

കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഇന്ത്യക്ക് പുറമെ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്പോര്‍ട്സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ചകളിലായി ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് സൗദിയെ ഈ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.

അതേസമയം, ഇന്ത്യയിലോ ലിസ്റ്റില്‍ പെട്ട മറ്റ് രാജ്യങ്ങളിലോ ഉള്ള പൗരന്മാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്ത് പ്രവേശിക്കുന്നതിനോ വിലക്കേര്‍പ്പെടുതായി പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല. ഇന്ത്യയിലും കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 2226 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Kuwait: കുവൈറ്റിൽ നിന്ന് 1,482 പെട്ടി സിഗരറ്റ് പിടിച്ചെടുത്തു

കുവൈറ്റിലെ(kuwait) നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റ് പിടിച്ചെടുത്തു. രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ സിഗരറ്റ് പിടികൂടിയത്.

സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികള്‍ പിടിയിലായി. ഫോര്‍ഡ് കാറില്‍ ഒളിപ്പിച്ച നിലയിലാണ് സിഗരറ്റ് കണ്ടെത്തിയത്. പിടിയിലായ കള്ളക്കടത്തുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News